Posts

Image
MY THREE DEATHS  I don't clearly remember The first time I died. It was in April, I think - sunny and warm. My legs hung from the ceiling, trembling like branches, The air was hot, Yet my body shivered As if caught in a winter's eve. Then there was the second time. I died in a spring near the hill. I can still recall the rotten smell. The water was so kind, She scattered tiny flowers across what remained. And the last time, well... It was today. In the corner of my bed, A book cradled in my hands. The story blurred with my blood. It wasn't a violent death, no! Just quiet, like closing a book. Tell me... Have you ever died this way? A little at a time, With the seasons, With the rivers, with the stories left unread?
Image
 WHAT IF? "What if?" What if we are nothing but memories? Not our own, but of someone else? A life already lived, a past already worn. 'Then whose fears do we carry?" I wonder. Whose trembling hands shape our days? Whose grief stains our nights? "We relive their anxieties," he whispered, "Their cries, their weeping, their fearful sighs." Their heartbreaks echo like sad melodies. "And their joy?" I asked, searching his eyes. "Yes, their joy too," he nodded, It blooms in our chests like ancient flowers, "But never their dreams. "Why not?" I breathed, waiting. "Perhaps dreams belong only to the living," he said, "And we... We are only memories."

അന്ത്യതർപ്പണം

Image
എന്നെ ഇവിടെ ഉപേക്ഷിക്കണം... ചിലപ്പോൾ മഞ്ഞയും നീലയും നിറത്തിൽ, മറ്റുചിലപ്പോൾ വെള്ളപ്പൂക്കളും ചൂടി നിൽക്കുന്ന ഈ ചെമ്മൺചെരുവിൽ... എനിക്കായ് ഒരു വഴി വെട്ടിത്തെളിച്ച്, പാതി വഴിയിൽ തഴച്ചു വളരുന്ന പാറക്കൂട്ടത്തിനു ചോട്ടിൽ എന്നെ നീ കളയണം... ചത്ത ഇലകളും ചതഞ്ഞ പൂക്കളും ഒരുപിടി കല്ലും മണ്ണും കൂട്ടിക്കുഴച്ച് നാക്കിലയിൽ ഉരുളയുരുട്ടി തർപ്പണം ചെയ്യണം. ഇനിയാരും വന്നെത്തി നോക്കാവിധം മുള്ളും പടർപ്പും കോടയും കൊണ്ട് വഴി മൂടി തിരിഞ്ഞൊന്ന് നോക്കാതെ നീ നടന്നകലണം... കാറ്റും മണ്ണും മഴയുമേറ്റ് ഞാനവിടെ കിടക്കും... കാക്കയും കഴുകനും എന്നെ കൊത്തിപ്പറിക്കും. എലികൾ എന്റെ ഹൃദയം തുരന്നെടുക്കും. ചിലപ്പോൾ ഞാൻ അവർക്കെന്റെ കരൾ പകുത്ത് നൽകും. അഴുകുന്ന ഗന്ധത്തിലൂടെ പുഴുക്കൾ അരിച്ച് നടക്കും. ഒഴിഞ്ഞ കൺകുഴിക്കുള്ളിൽ ഈച്ചകൾ മുട്ടയിട്ട് പെരുകും. ഒടുവിൽ ഒരു വേനലിൽ വേരുകൾ എന്നെ തേടി വരും. എല്ലിൻ മുട്ടികളിൽ അവർ പരതും. താടിയെല്ലുകൾക്കിടയിൽ ചതഞ്ഞരഞ്ഞുകിടക്കുന്ന നാമ്പുകൾ കണ്ട്, ശേഷിക്കുന്ന മുടിയിഴകളിൽ കുരുങ്ങിപ്പോവാതെ അവർ മടങ്ങിപ്പോവും.  യുഗങ്ങളോളം ഞാനവിടെ കിടക്കും... ഒരിക്കൽ വസന്തം വേരാഴ്ത്തുന്നതും കാത്ത്, വളർന്നു പടർന...

കർണ്ണന്റെ രാഷ്ട്രീയം

Image
"നീങ്ക നീങ്കളാ ഇറുക്കിറ വരേക്കും, നാൻ നായാ താൻ ഇറുക്കണുംന്ന് നീങ്ക എതിർ പാർക്ക വരേക്കും ഇങ്കേ എതുവുമേ മാറാത്. ഇപ്പടിയേ താൻ ഇറുക്കും." പരിയേറും പെരുമാളിലൂടെ  മാരി ശെൽവരാജ് എന്ന സംവിധായകന്റെ അടയാളപ്പെടുത്തലാണിത്. അത് തന്നെയാണ് തന്റെ പുതിയ സിനിമയായ കർണനിലൂടെ അദ്ദേഹം പറയാൻ ശ്രമിക്കുന്നതും. കല എന്നും വിപ്ലവമാണ്. പുസ്തകങ്ങളിലൂടെ നാടകങ്ങളിലൂടെ ചിത്രങ്ങളിലൂടെ പ്രസംഗങ്ങളിലൂടെ സംവാദങ്ങളിലൂടെ സിനിമകളിലൂടെയക്കെത്തന്നെയാണ് ഈ നാട് ഉരുത്തിരിഞ്ഞത്. കർണനും അത്തരത്തിലുള്ളൊരു വിപ്ലവമാണ്. ജാതിചിന്തകൾക്കെതിരെയുള്ള, നീതിനിഷേധിക്കുന്നവർക്കെതിരെയുള്ള ഒരു നാടിന്റെ വിപ്ലവം. ഒന്നോർത്താൽ നമ്മളും പൊടിയൻകുളവും തമ്മിൽ വലിയ ദൂരമില്ല.  നമുക്കുള്ളിലും നമുക്ക് ചുറ്റും ഒളിഞ്ഞും തെളിഞ്ഞും കാണുന്ന അപ്പർ ക്ലാസ് ഈഗോ തന്നെയാണ് പൊടിയൻകുളത്തിന്റെ പിടച്ചിലുകളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. സ്വന്തമായി ഭൂമിയില്ലാതെ, സ്വന്തം നാടിനൊരു  അസ്ഥിത്വമില്ലാതെ  ജീവിക്കുന്നവരാണ് പൊടിയങ്കുളത്തുകാർ. അവിടെ മാടസാമിയുടെ മകന് കർണനെന്നോ ദുര്യോധനനെന്നോ അഭിമന്യുവെന്നോ പേരിടാൻ അവകാശമില്ല. ജീവിക്കുന്ന നാലതിരുകൾക്കപ്പുറമുള...

വിഷാദത്തിന്റെ ഇടനാഴികൾ...

"ലോകം കട്ടിലിന്റെ നാല് കാലുകൾക്കുള്ളിലേക്ക് ചുരുങ്ങിപ്പോകുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കാനേ കഴിഞ്ഞിട്ടുള്ളൂ. പലപ്പോഴും മനസ്സിൽ വല്ലാതെ ഭാരം നിറഞ്ഞ് ഇരുട്ട് പടർന്നിരിക്കുന്നതായി തോന്നും. ഒന്നിലും ശ്രദ്ധ പതിപ്പിക്കാൻ പറ്റുന്നില്ല. ഒന്നും സന്തോഷം തരുന്നില്ല. ചിലപ്പോൾ വെറുതെയിരുന്ന് കരയാൻ തോന്നും. സെൻസിറ്റിവിറ്റിയുടെ അങ്ങേത്തലക്കലെത്തി നിൽക്കുന്നതായി തോന്നും. പലതും ചെയ്ത് നോക്കി ഒടുവിൽ വൃഥാവിലാകുന്ന അവസ്ഥ. ചുറ്റുമുള്ള എല്ലാവരാലും തിരസ്കരിക്കപ്പെടുന്നുവെന്ന തോന്നലുണ്ടാവാൻ തുടങ്ങിയിട്ട് കുറച്ചായി. പലപ്പോഴും തോന്നും ഈ ലോകത്തിന് ഒരു അധികപ്പറ്റാണെന്ന്.  പല ദിവസങ്ങളും കണ്ണുതുറക്കുന്നത് നിരാശയിലേക്കും മടുപ്പിലേക്കുമാണ്. സഹായത്തിനായി കൈ നീട്ടണമെന്ന് തോന്നാറുണ്ട്. പക്ഷേ എല്ലാം ഒടുക്കം ഉള്ളിൽ തന്നെ കുഴിച്ചുമൂടും. ഡിപ്രഷൻ ആണെന്ന് പറഞ്ഞാൽ ചേർത്ത് നിർത്തുന്നവരെക്കാൾ കൂടുതൽ നെറ്റി ചുളിക്കുന്നവരാണ് ചുറ്റും. 'എല്ലാം തോന്നലാണ്', 'എല്ലാം ശരിയാകും', 'ആവശ്യമില്ലാതെ ചിന്തിച്ച് കൂട്ടുന്നതാണ്', 'വിശ്രമിക്കൂ' തുടങ്ങിയ വാക്കുകളിലേക്ക് പല സാന്ത്വനങ്ങളും ചുരുങ്ങിപ്പോകും......

"Volare non potest" - Portrait of a Lady on Fire

Image
Portrait of a Lady on Fire - a masterpiece painted on world cinemas' canvas. It haunts like the music from Orpheus' broken lyre. Like the chanting "non possum fugere" 'we cannot escape' from the enchanting spells of this portrait. The Portrait of a Lady on fire is a romantic drama sets in the background of 18th century French society. It's a women centric film through a woman's perspective unlike the typical female oriented movies that showcase through the prism of male gaze. It's not just the portrayal of a queer relationship, but the unravelling of the deep emotions of two souls, an artist's and an art critic's. Marianne (Noemie Merlant), a painter, enters into a poetic relationship with an aristocratic young lady named Heloise (Adele Haenel). Marianne is a strong, independent woman who fired the cues of society into ashes, a woman who painted nude male models secretly, who drew under the name of her father. She literall...

കവര് പൂക്കുന്ന കുമ്പളങ്ങി

Image
കുമ്പളങ്ങിയിലെ രാത്രികൾക്കെന്ത് വെളിച്ചമാണ്! വേണ്ടാത്തതിനെയൊക്കെ തള്ളുന്ന തീട്ടപ്പറമ്പും അടച്ചുറപ്പില്ലാത്ത, തേച്ചുമിനുക്കാത്ത, കക്കൂസില്ലാത്ത സജിയുടെ വീടും, പല തന്തക്കും തള്ളക്കും പിറന്ന നെപ്പോളിയന്റെ ആൺമക്കളും തോണി തുഴഞ്ഞെത്തുന്ന മൂന്നു പെണ്ണുങ്ങളും ആണത്തത്തിന്റെ പ്രതീകമായ ഷമ്മിയും, കാറ്റും നിലാവും ചീനവലകളും ഓളം തല്ലുന്ന കായൽ പരപ്പുകളും പിന്നെ വെളിച്ചം മങ്ങാത്ത കുമ്പളങ്ങിയും ഒരൊറ്റ ഫ്രെയിമിൽ മായാജാലം തീർക്കുകയാണിതിൽ. എവിടെ നിന്നൊക്കെയോ വന്ന്, തെരുവ് പട്ടികളെയും പൂച്ചകളെയും തള്ളുന്ന പുറമ്പോക്കിൽ ഒത്തുകൂടുന്ന ഒരു കൂട്ടം മനുഷ്യർ, അവരുടെ കഥയാണ് കുമ്പളങ്ങി നൈറ്റ്സ്. ഒരു കഥ പറച്ചിലിനപ്പുറം ചില അടയാളപ്പെടുത്തലുകളുമാണ് ഈ സിനിമ. ബന്ധങ്ങളിൽ അനശ്ചിതത്വവും അനാഥത്വവും പേറുന്ന നാല് ആണുങ്ങളെ ചേർത്തുനിർത്തുന്ന തുരുമ്പിച്ച കണ്ണിയാണ് കുമ്പളങ്ങിയിലെ പണിതീരാത്ത ആ കെട്ടിടം. ജനൽവാതിലുകളില്ലാത്ത, നിലാവും കിനാവും ഒഴുകി നടക്കുന്ന അവിടേയ്ക്ക് അമ്മയായും ഭാര്യയായും കാമുകിയായും മൂന്നു പെണ്ണുങ്ങൾ കടന്നു വരുമ്പോൾ അതൊരു വീടായി രൂപാന്തരപ്പെടുന്നു. നെപ്പോളിയന് മക്കൾ നാലാണ്. സുഹൃത്തിനെ ഓ...