Posts

Showing posts from January, 2020

"Volare non potest" - Portrait of a Lady on Fire

Image
Portrait of a Lady on Fire - a masterpiece painted on world cinemas' canvas. It haunts like the music from Orpheus' broken lyre. Like the chanting "non possum fugere" 'we cannot escape' from the enchanting spells of this portrait. The Portrait of a Lady on fire is a romantic drama sets in the background of 18th century French society. It's a women centric film through a woman's perspective unlike the typical female oriented movies that showcase through the prism of male gaze. It's not just the portrayal of a queer relationship, but the unravelling of the deep emotions of two souls, an artist's and an art critic's. Marianne (Noemie Merlant), a painter, enters into a poetic relationship with an aristocratic young lady named Heloise (Adele Haenel). Marianne is a strong, independent woman who fired the cues of society into ashes, a woman who painted nude male models secretly, who drew under the name of her father. She literall...

കവര് പൂക്കുന്ന കുമ്പളങ്ങി

Image
കുമ്പളങ്ങിയിലെ രാത്രികൾക്കെന്ത് വെളിച്ചമാണ്! വേണ്ടാത്തതിനെയൊക്കെ തള്ളുന്ന തീട്ടപ്പറമ്പും അടച്ചുറപ്പില്ലാത്ത, തേച്ചുമിനുക്കാത്ത, കക്കൂസില്ലാത്ത സജിയുടെ വീടും, പല തന്തക്കും തള്ളക്കും പിറന്ന നെപ്പോളിയന്റെ ആൺമക്കളും തോണി തുഴഞ്ഞെത്തുന്ന മൂന്നു പെണ്ണുങ്ങളും ആണത്തത്തിന്റെ പ്രതീകമായ ഷമ്മിയും, കാറ്റും നിലാവും ചീനവലകളും ഓളം തല്ലുന്ന കായൽ പരപ്പുകളും പിന്നെ വെളിച്ചം മങ്ങാത്ത കുമ്പളങ്ങിയും ഒരൊറ്റ ഫ്രെയിമിൽ മായാജാലം തീർക്കുകയാണിതിൽ. എവിടെ നിന്നൊക്കെയോ വന്ന്, തെരുവ് പട്ടികളെയും പൂച്ചകളെയും തള്ളുന്ന പുറമ്പോക്കിൽ ഒത്തുകൂടുന്ന ഒരു കൂട്ടം മനുഷ്യർ, അവരുടെ കഥയാണ് കുമ്പളങ്ങി നൈറ്റ്സ്. ഒരു കഥ പറച്ചിലിനപ്പുറം ചില അടയാളപ്പെടുത്തലുകളുമാണ് ഈ സിനിമ. ബന്ധങ്ങളിൽ അനശ്ചിതത്വവും അനാഥത്വവും പേറുന്ന നാല് ആണുങ്ങളെ ചേർത്തുനിർത്തുന്ന തുരുമ്പിച്ച കണ്ണിയാണ് കുമ്പളങ്ങിയിലെ പണിതീരാത്ത ആ കെട്ടിടം. ജനൽവാതിലുകളില്ലാത്ത, നിലാവും കിനാവും ഒഴുകി നടക്കുന്ന അവിടേയ്ക്ക് അമ്മയായും ഭാര്യയായും കാമുകിയായും മൂന്നു പെണ്ണുങ്ങൾ കടന്നു വരുമ്പോൾ അതൊരു വീടായി രൂപാന്തരപ്പെടുന്നു. നെപ്പോളിയന് മക്കൾ നാലാണ്. സുഹൃത്തിനെ ഓ...